ജർമൻ വിമാനക്കന്പനിയായ ലുഫ്താൻസയുടെ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി

0

വേതനം വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് പൈലറ്റുമാർ നടത്തുന്ന സമരത്തെ തുടർന്ന് ജർമൻ വിമാനക്കന്പനിയായ ലുഫ്താൻസയുടെ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സ​മ​ര​ത്തി​ന്‍റ പ​രി​ണി​ത​ഫ​ല​മാ​യി 800-ഓ​ളം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​താ​യും 1,30,00 പേ​രു​ടെ യാ​ത്ര മു​ട​ങ്ങി​യ​താ​യും ക​ന്പ​നി അ​റി​യി​ച്ചു.

5.5% വേ​ത​ന​വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് 5000-ത്തോ​ളം പൈ​ല​റ്റു​മാ​രാ​ണ് ഫെ​റൈ​നി​ഗു​ഗ് കോ​ക്ക്പി​റ്റ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ 900 മി​ല്യ​ണ്‍ യൂ​റോ​യു​ടെ അ​ധി​ക​ബാ​ധ്യ​ത വ​രു​ത്തു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ന്പ​നി ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here