മദ്യപിച്ച് പൊലീസുകാരെ ആക്രമിച്ച ആർമി ഉദ്യോഗസ്ഥരായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

0

മദ്യപിച്ച് പൊലീസുകാരെ ആക്രമിച്ച ആർമി ഉദ്യോഗസ്ഥരായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കോട്ടാത്തല രോഹിണി മന്ദിരത്തിൽ ഈശ്വർ ചന്ദ്രൻ (27), പാവുമ്പ മണപ്പള്ളി നോർത്ത് അനു ഭവനിൽ അനു (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര മിനിർവ തിയറ്ററിന് സമീപത്തുവച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് പ്രതികളുടെ സുഹൃത്തായ മിഥുനെ പൊലീസ് പിടികൂടിയിരുന്നു. മിഥുനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നതിനിടെ മറ്റ് രണ്ട് പേർ പൊലീസിനെ അക്രമിച്ചു. പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥരും കൊട്ടാരക്കര സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തുകയും പ്രതികളെ പിടികൂടുകയുമായി. കൊട്ടാരക്കര ഇൻസ്‌പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here