അമേരിക്കയിൽ വീണ്ടും വെടിവെയ്‌പ്പ്

0

അമേരിക്കയിൽ വീണ്ടും വെടിവെയ്‌പ്പ്. 19കാരന്റെ വെടിയേറ്റ് നാലു പേർ മരിച്ചു. മെംഫിസലാണ് സംഭവം. വെടിവെയ്‌പ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്‌ത്തിയ എസെകിയേൽ ഡി.കെല്ലി എന്ന യുവാവാണ് പിടിയിലായതെന്നു മെംഫിസ് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഫേസ്‌ബുക്കിൽ ലൈവ് സ്ട്രീം ചെയ്തായിരുന്നു വെടിവെയ്‌പ്പ്. തോക്ക് ചൂണ്ടുന്നതിന്റെയും വെടിവയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ ലൈവ് സ്ട്രീം വീഡിയോയിൽ ഉണ്ട്. പലയിടങ്ങളിലായാണ് ഇയാൾ വെടിവയ്പ് നടത്തിയത്. ഇതേത്തുടർന്ന് മെംഫിസ് പൊലീസ് ജാഗ്രതാ നിർദ്ദേശം നിൽകി. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.

Leave a Reply