യുവേഫ ചാന്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രെബിനോടേറ്റ 4-1 തോൽവിയോടെ സ്ഥാനം നഷ്ടമായ തോമസ് ടുഷേലിന് പകരം ഗ്രഹാം പോർട്ടർ ചെൽസി പരിശീലകനാകും

0

യുവേഫ ചാന്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രെബിനോടേറ്റ 4-1 തോൽവിയോടെ സ്ഥാനം നഷ്ടമായ തോമസ് ടുഷേലിന് പകരം ഗ്രഹാം പോർട്ടർ ചെൽസി പരിശീലകനാകും. നിലവിൽ പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റന്‍റെ പരിശീലകനാണ് പോർട്ടർ.

ശ​നി​യാ​ഴ്ച ക്ല​ബി​നോ​ടൊ​പ്പം ചേ​രു​ന്ന പോ​ർ​ട്ട​റു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​ള്ള ആ​ദ്യ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​രം വൈ​കും. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ നി​ര്യാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച ദുഃ​ഖാ​ച​ര​ണം മൂ​ലം ബ്രി​ട്ട​നി​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണി​ത്.

2019 മു​ത​ൽ ബ്രൈ​റ്റ​ൻ സം​ഘ​ത്തി​ലു​ള്ള പോ​ർ​ട്ട​ർ ക്ല​ബ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്രീ​മി​യ​ർ ലീ​ഗ് പ്ര​ക​ട​ന​മാ​യ 51 പോ​യി​ന്‍റു​ക​ൾ നേ​ടി​ക്കൊ​ടു​ത്ത പ​രി​ശീ​ല​ക​നാ​ണ്. നി​ല​വി​ൽ 13 പോ​യി​ന്‍റു​മാ​യി ബ്രൈ​റ്റ​ൻ ലീ​ഗി​ൽ നാ​ലാ​മ​തും പ​ത്ത് പോ​യി​ന്‍റു​ള്ള ചെ​ൽ​സി ആ​റാം സ്ഥാ​ന​ത്തു​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here