സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവയെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

0

സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവയെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ജിമ്മിൽ ട്രെഡ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

ജിമ്മിലെ പരിശീലകർ ഉടൻ തന്നെ അദ്ദേഹത്തിന് സിപിആർ നൽകി. പിന്നീട് എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്രീവാസ്തവ ഇപ്പോൾ അപകടനില തരണം ചെയ്തതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.

രാജ്യത്തെ ഏറ്റവും ജനപ്രീയ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻമാരിൽ ഒരാളാണ് രാജു ശ്രീവാസ്തവ.

Leave a Reply