ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

0

ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ജനവാസ, കൃഷിയിട മേഖലകളെ ബഫര്‍ സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്.

2019ലെ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് തി​രു​ത്താ​ന്‍ ക​ഴി​ഞ്ഞ ജൂ​ലൈ 27ന് ​ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള​ട​ക്കം വ​ന​മേ​ഖ​ല​യ്ക്ക് ഒ​രു കി​ലോ മീ​റ്റ​ര്‍ വ​രെ​യു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ണ് തി​രു​ത്തി​യ​ത്.

ബ​ഫ​ര്‍ സോ​ണ്‍ ഒ​രു കി​ലോ​മീ​റ്റ​റാ​ക്കി​യു​ള്ള സു​പ്രീം​കോ​ട​തി വി​ധി ആ​ശ​ങ്ക​യു​യ​ര്‍​ത്തി​യ​പ്പോ​ഴാ​ണ് 2019ലെ ​ഉ​ത്ത​ര​വ് തി​രു​ത്താ​ന്‍ പ്ര​തി​പ​ക്ഷം അ​ട​ക്കം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ഉ​ത്ത​ര​വ് തി​രു​ത്താ​തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വ് തി​രു​ത്തി​യ​ത്. വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് ഉ​ത്ത​ര​വ് തി​രു​ത്തി ഇ​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​ത്.

Leave a Reply