സൗദിയിൽ സ്പോർട്സ് വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു

0

സൗദിയിൽ സ്പോർട്സ് വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. റിയാദിന് വടക്കുള്ള അൽതുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ‘ടെക്നാം’ ഇനം ചെറു സ്പോർട്സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫീസ് അറിയിച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​ൽ​തു​മാ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 6:30 ന് ​ആ​ണ് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. പ​രി​ശീ​ല​ന പ​റ​ക്ക​ലാ​യി​രു​ന്നു. സൗ​ദി പൗ​ര​നാ​യ പൈ​ല​റ്റാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് അ​ഞ്ച് മി​നി​റ്റി​ന് ശേ​ഷം പൈ​ല​റ്റി​ൽ ​നി​ന്ന് സ​ഹാ​യം​ തേ​ടി വി​ളി വ​രി​ക​യും പി​ന്നീ​ട് ബ​ന്ധം മു​റി​ഞ്ഞു​പോ​കു​ക​യും ചെ​യ്തു. ശേ​ഷം ഫ്ലൈ​റ്റ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് അ​ന്വേ​ഷ​ണ വി​മാ​നം അ​യ​ക്കു​ക​യാ​യി​രു​ന്നു.

അ​ൽ​തു​മാ​മ വി​മാ​ന​ത്താ​വ​ള​ത്തി​ന് വ​ട​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​മാ​നം ത​ക​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. ഉ​ട​നെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പൈ​ല​റ്റ് മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here