നിലനില്‍പ്പ്‌തന്നെ ഭീഷണിയിലാണ്‌; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്‌ളാദ്‌ മോദി കേന്ദ്ര സര്‍ക്കാരിനെതിരായ സമരവേദിയില്‍

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്‌ളാദ്‌ മോദി കേന്ദ്ര സര്‍ക്കാരിനെതിരായ സമരവേദിയില്‍. റേഷന്‍ കടയുടമകളുടെ സംഘടന ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ്‌ ഷോപ്പ്‌ ഡീലേഴ്‌സ്‌ ഫെഡറേഷന്‍ ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച ധര്‍ണയിലാണ്‌ പ്രഹ്‌ളാദ്‌ മോദിയും പങ്കെടുത്തത്‌.
സംഘടനയുടെ വൈസ്‌ പ്രസിഡന്റാണ്‌ പ്രഹ്‌ളാദ്‌ മോദി. റേഷന്‍ കടയുടമകളുടെ നിലനില്‍പ്പ്‌തന്നെ ഭീഷണിയിലാണ്‌. ദീര്‍ഘകാലമായി തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളടങ്ങിയ നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറുമെന്നും പ്രഹ്‌ളാദ്‌ മോദി പ്രതികരിച്ചു.

Leave a Reply