ആടി വേലി ആഘോഷത്തിനിടെ അപകടം; പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകൊണ്ടിരുന്ന പായസപ്പാത്രത്തിലേക്കു വീണ യുവാവ് മരിച്ചു

0

തിളച്ചുകൊണ്ടിരുന്ന പായസപ്പാത്രത്തിലേക്കു വീണു പൊള്ളലേറ്റ യുവാവ്‌ മരിച്ചു. മധുരൈയില്‍ കഴിഞ്ഞ മാസം 29 നായിരുന്നു അപകടം. ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ്‌ ചികിത്സയില്‍ ഇരിക്കെ ഇന്നലെ മരിച്ചു.
മുത്തുകുമാര്‍ എന്നയാളാണ്‌ മരിച്ചത്‌. പായസം തിളച്ചുകൊണ്ടിരുന്ന വലിയ പാത്രത്തിലേക്ക്‌ യുവാവ്‌ വീഴുകയായിരുന്നു. ആടി വേലി ആഘോഷത്തിനിടയാണ്‌ അപകടമുണ്ടായത്‌.
ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക്‌ പ്രസാദം വിതരണം ചെയ്യുന്നത്‌ ഇവിടെ പതിവാണ്‌. ഇത്തരത്തില്‍ പ്രസാദ പായസം തയാറാക്കുന്ന വലിയ പാത്രത്തിലേക്ക്‌ യുവാവ്‌ അബദ്ധത്തില്‍ വീഴുകയായിരുന്നു. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകൊണ്ടിരുന്ന പായസപ്പാത്രത്തിലേക്കു വീഴുകയായിരുന്നുവെന്ന്‌ പറയുന്നു.
ബോധം പോയ മുത്തുകുമാറിന്‌ എഴുന്നേല്‍ക്കാനും കഴിഞ്ഞില്ല. രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും െപാള്ളലേറ്റു. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Leave a Reply