ഹരിയാനയിൽ ഗുഡ്സ് ട്രെയിൻപാളം തെറ്റി; ഡൽഹി -റോഹ്ടക് പാതയിൽ ഗതാഗതം തടസപ്പെട്ടു

0

ന്യൂഡൽഹി: ഹരിയാനയിൽ ഘരാവാർ റെയിൽവെ സ്റ്റേഷന് സമീപം ഡൽഹി -റോഹ്തക് പാതയിൽ ഗുഡ്സ് ട്രെയിനിന്‍റെ എട്ട് ബോഗികൾ പാളം തെറ്റി. കൽക്കരിയുമായി ഷക്കൂർ ബസ്തിയിൽ നിന്ന് സൂറത്ത്ഗഡിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് റെയിൽ പാതയിൽ ഗതാഗതം തടസ്സപ്പെട്ടയായി അധികൃതർ അറിയിച്ചു.
‘ഡൽഹിയിലെ ഷക്കൂർ ബസ്തിയിൽ നിന്ന് റോഹ്തക്ക് വഴി സൂറത്ത്ഗഡിലേക്ക് പോകുകയായിരുന്നു ഗുഡ്സ് ട്രെയിൻ. ബോഗികളിൽ കൽക്കരി നിറഞ്ഞിരുന്നു. എട്ട് ബോഗികൾ പാളം തെറ്റിയതിനെ തുടർന്ന് റെയിൽ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.’-  അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here