ആന്ധ്രപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

ആന്ധ്രപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകള്‍ കാന്തമനേനി ഉമാ മഹേശ്വരി(60)യെ ഹൈദരാബാദ്‌ ജൂബിലി ഹില്‍സിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിടപ്പുമുറിയില സീലിങ്‌ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നെന്നു പോലീസ്‌ പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്‌തമല്ല.
ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഉമാമഹേശ്വരി ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) സ്‌ഥാപകനും തെലുങ്ക്‌ രാഷ്‌ട്രീയത്തിലെയും സിനിമയിലെയും അതികായരിലൊരാളുമായ എന്‍.ടി. രാമറാവുവിന്റെ പന്ത്രണ്ടു മക്കളില്‍ ഏറ്റവും ഇളയ ആളാണ്‌ ഉമാമഹേശ്വരി.
പ്രശസ്‌ത നടനും ടി.ഡി.പി. നിയമസഭാംഗവുമായ എന്‍. ബാലകൃഷ്‌ണ സഹോദരനാണ്‌. ഉമാമഹേശ്വരിയുടെ മകളുടെ വിവാഹത്തിനായി അടുത്തിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്നിരുന്നു. നടന്‍ എന്‍. ഹരികൃഷ്‌ണ ഉള്‍പ്പെടെ എന്‍.ടി.ആറിന്റെ മൂന്ന്‌ ആണ്‍മക്കള്‍ നേരത്തെ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here