യൂറോ കപ്പ് വനിതാ ഫുട്ബോളിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാർ

0

ലണ്ടൻ: 2022 യൂറോ കപ്പ് വനിതാ ഫുട്ബോളിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാർ. വെംബ്ലിയിൽ നടന്ന ഫൈനലിൽ ശക്തരായ ജർമനിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലീഷ് വനിതകൾ കിരീടത്തിൽ മുത്തമിട്ടത്. ഇംഗ്ലണ്ട് വനിതാ ടീമിന്‍റെ ആദ്യ യൂറോ കപ്പ് കിരീടമാണിത്.

അ​ധി​ക​സ​മ​യം വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​ന് ഒ​ടു​വി​ലാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്. ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി​രു​ന്നു. 62-ാം മി​നി​റ്റി​ൽ എ​ല്ലാ ടൂ​ൺ ഇം​ഗ്ല​ണ്ടി​നെ മു​ന്നി​ലെ​ത്തി​ച്ചു. 80-ാം മി​നി​റ്റി​ൽ ലി​ന മ​ഗൂ​ൾ ജ​ർ​മ​നി​യെ ഒ​പ്പ​മെ​ത്തി​ച്ചു. ഇ​തോ​ടെ ക​ളി അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ടു.

അ​ധി​ക​സ​മ​യ​ത്ത് 110-ാം മി​നി​റ്റി​ൽ ചൊ​ലെ കെ​ല്ലി നേ​ടി​യ ഗോ​ളാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ച​ത്. യൂ​റോ ക​പ്പ് ഫൈ​ന​ലി​ല്‍ ത​ന്‍റെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര ഗോ​ള്‍ നേ​ടി​ക്കൊ​ണ്ട് ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കാ​ന്‍ 24കാ​രി​യാ​യ കെ​ല്ലി​ക്കാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here