കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കു മൂന്നാം സ്വർണം

0

കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കു മൂന്നാം സ്വർണം. ഭാരോദ്വഹനത്തില്‍ ഇ ന്ത്യയുടെ അചിന്ത ഷിവലിയാണ് സ്വർണം നേടിയത്. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റിക്കാർഡോടെയാണു സ്വർണ നേട്ടം. 20-കാരനായ അചിന്ത ആകെ 313 കിലോയാണ് ഉയർത്തിയത്.

ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ജെ​റ​മി ലാ​ൽ​റി​ന്നും​ഗ സ്വ​ർ​ണം നേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷി​വ​ലി​യും സു​വ​ർ​ണ​നേ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. ഇ​തോ​ടെ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യ്ക്ക് ആ​റ് മെ​ഡ​ലാ​യി. ആ​റും ഭാ​രോ​ദ്വ ഹ​ന​ത്തി​ല്‍ നി​ന്നാ​ണ്. വ​നി​ത​ക​ളു​ടെ 49 കി​ലോ​ഗ്രാം വി​ഭാ​ഗം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മീ​രാ​ബാ​യ് ചാ​നു ഇ​ന്ത്യ​ക്കാ​യി ആ​ദ്യ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

വ​നി​ത​ക​ളു​ടെ 55 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ബി​ന്ദ്യാ​റാ​ണി ദേ​വി ഇ​ന്ത്യ​ക്ക് വേ​ണ്ടി വെ​ള്ളി നേ​ടി. പു​രു​ഷ​ൻ​മാ​രു​ടെ 55 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സ​ങ്കേ​ത് സ​ർ​ഗ​ർ വെ​ള്ളി​യും 61 കി​ലോ​ഗ്രാം വി​ഭാ ഗ​ത്തി​ൽ ഗു​രു​രാ​ജ പൂ​ജാ​രി വെ​ങ്ക​ല​വും നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here