സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

0

കൊല്ലം: സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി സൗത്ത് മരുതൂർകുളങ്ങര കിഴക്കേവീട്ടിൽ കാശി നാരായണൻ ( 23 ) ആണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് നിരവധി തവണ പീഡിപ്പിച്ച കേസിലാണ് പ്രതി പിടിയിലായത്.

സ്കൂളുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി വിൽപ്പന. പെൺകുട്ടികൾക്കും ലഹരി വിൽക്കുന്നതിനൊപ്പം പ്രണയം നടിച്ച് വശീകരിച്ച് വലയിലാക്കുകയാണ് പതിവ്. സ്കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വാഗ്ദാനം ചെയ്തും ഇവരെ കെണിയിൽപ്പെടുത്തുകയായിരുന്നു.

കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എഎസ്ഐ വേണു എസ്സ്, സി.പി.ഒ സീമ, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here