ഇടിമിന്നലേറ്റ് സൗദി അറേബ്യയിൽ യുവതി മരിച്ചു

0

റിയാദ്: ഇടിമിന്നലേറ്റ് സൗദി അറേബ്യയിൽ യുവതി മരിച്ചു. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാൻ പ്രദേശത്തെ അയ്ദാബീ പ്രവിശ്യയിലായിരുന്നു സംഭവം. സഹോദരിക്ക് പരിക്കേറ്റു. 27 വയസ്സുള്ള മകൾ മരിച്ചെന്നും 22 വയസുള്ള മറ്റൊരു മകൾക്ക് പരിക്കേറ്റെന്നും ഇരുവരുടേയും പിതാവ് മുഹമ്മദുൽ ഗസ്‌വാനി പറഞ്ഞു. ശക്തമായ മഴയും കാറ്റുമുണ്ടായ സമയത്ത് ഇവർ വീട്ടിലായിരുന്നുവെന്നും തുടർന്നുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായതെന്നും പിതാവ് പറയുന്നു. ഇരുവരേയും ഉടനെ അയ്ദാബി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ ആശുപത്രിയിൽ എത്തുന്നതിനെ മുമ്പേ മരിച്ചു.

Leave a Reply