മധ്യപ്രദേശിൽ മലിന ജലം കുടിച്ച് രണ്ടു പേർ മരിച്ചു

0

ഭോപ്പാൽ: മധ്യപ്രദേശിൽ മലിന ജലം കുടിച്ച് രണ്ടു പേർ മരിച്ചു. 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്‍റെ ലോക്സഭ മണ്ഡലത്തിലാണ് സംഭവം.

പ്രാ​യ​മാ​യ ഒ​രു സ്ത്രീ​യും പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്. ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ‌ വീ​ട്ടി​ലെ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഇ​വ​ർ മ​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ പ​ത്ത് പേ​ർ ദാ​മോ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​ലി​ന​ജ​ലം കു​ടി​ച്ച​ത് വ​ഴി ഇ​വ​ർ​ക്ക് ഗു​രു​ത​ര ഉ​ദ​ര​രോ​ഗ​ങ്ങ​ളാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ പ​റ​ഞ്ഞു. ഗ്രാ​മ​ത്തി​ലെ നി​ര​വ​ധി പേ​ർ​ക്ക് അ​തി​സാ​ര​മു​ണ്ടെ​ന്ന് രോ​ഗി​ക​ളി​ലൊ​രാ​ൾ പ​റ​ഞ്ഞ​താ​യി ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply