കാര്‍ നിയന്ത്രണം വിട്ട്‌ ആളുകളുടെ ഇടയിലേക്ക്‌ ഇടിച്ചുകയറി ഏഴു വയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു

0

കാര്‍ നിയന്ത്രണം വിട്ട്‌ ആളുകളുടെ ഇടയിലേക്ക്‌ ഇടിച്ചുകയറി ഏഴു വയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. മറ്റു നാലു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.
നുറനാട്‌ മാമൂട്‌ അന്‍ഷാദ്‌ മന്‍സിലില്‍ ജലീലിന്റെ മകള്‍ നസ്രിയ(7), ഭാര്യാ സഹോദരി മാമൂട്‌ പാലവിളകിഴക്കേതില്‍ മിനി(40) എന്നിവരാണ്‌ മരിച്ചത്‌. ജലീല്‍(45), ഭാര്യ സുനിത(40), സുനിതയുടെ പിതാവ്‌ അബ്‌ദുള്‍ അസീസ്‌(65), മാതാവ്‌ നബീസ(64) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 നു പുറക്കാട്‌ പുന്തല ജങ്‌ഷനു സമീപമായിരുന്നു അപകടം. വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം കുടുംബസമേതം പുന്തലയില്‍ കടല്‍ക്കാഴ്‌ച കാണാനെത്തിയതായിരുന്നു. വീട്ടിലേക്കു മടങ്ങാന്‍ ദേശീയപാതയോരത്തു നില്‍ക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട്‌ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാര്‍ ആംബുലന്‍സിലും അതുവഴിവന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്‌ഥരുടെ വാഹനത്തിലും ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചു. നസ്രിയയും മിനിയും ചികിത്സയ്‌ക്കിടെ മരിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകടകാരണമെന്നു പോലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here