70 രാജ്യങ്ങളിലായി 14,000 വാനര വസൂരി കേസുകളും ആഫ്രിക്കയിൽ മാത്രം അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന

0

ജനീവ: 70 രാജ്യങ്ങളിലായി 14,000 വാനര വസൂരി കേസുകളും ആഫ്രിക്കയിൽ മാത്രം അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. രോഗം നിർമാർജനം ചെയ്യാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് അറിയിച്ചു.
ചില രാജ്യങ്ങളിൽ കേസ് കുറയുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും കൂടുന്ന രാജ്യങ്ങളുമുണ്ട്. ഇതിൽ മിക്കതും യൂറോപ്യൻ രാജ്യങ്ങളാണ്. ആദ്യമായി കേസുകൾ റിപ്പോർട്ട് ചെയ്ത ആറ് രാജ്യങ്ങളും ഉണ്ട്.

കണ്ടുപിടിക്കാൻ കൃത്യമായി സൗകര്യങ്ങളും ചികിത്സകളും ഇല്ലാത്തത് കാരണം രോഗം പടരുന്നത് അറിയാൻ വൈകുന്നുണ്ടെന്ന് ടെഡ്രോസ് അഥാനം പറഞ്ഞു. നിലവിൽ രോഗത്തെ കുറിച്ച് പരമാവധി ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും ഇതിനായുള്ള തയ്യാറെടുപ്പുകൾ സംഘടന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാരിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here