അകം മാത്രമല്ല പുറവും പോഷകസമ്പന്നം, തണ്ണിമത്തന്‍ തോട് കളയാതെ കഴിക്കാം

0

തണ്ണിമത്തൻ ഇനി മുഴുവനോടെ കഴിക്കാം! വാ പൊളിക്കേണ്ട, വേനൽകാലത്ത് തെരുവോരങ്ങളിൽ നീലടാർപ്പാളിന് കീഴിൽ പച്ചച്ചും മഞ്ഞച്ചുമൊക്കെ ധാരാളം ജലാംശമടങ്ങിയ തണ്ണിമത്തങ്ങകൾ തോളുമുരുമി ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. തണ്ണിമത്തൻ പീസ് പീസ് ആക്കുമ്പോൾ കഴിക്കുന്ന ഭാഗം അകത്തുള്ള പാത്രത്തിലേക്കും കട്ടികൂടിയ പുറംതോട് പുറത്തുള്ള വേയ്‌സ്റ്റ് ബിന്നിലേക്കും വീഴുകയാണ് പതിവ്.

എന്നാൽ ഈ രഹസ്യമറിഞ്ഞാൽ ബിന്നിലേക്ക് തട്ടുന്ന തണ്ണിമത്തന്റെ തോട് ഒട്ടും വെയ്‌സ്റ്റാക്കാതെ അകത്താക്കും. കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും അടങ്ങിയതാണ് തണ്ണിമത്തന്റെ പുറംതോട്. വൈറ്റമിൻ എ, ബി6, സി എന്നിവയും പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയാൽ സമ്പന്നമാണ് ഇവ. കൂടാതെ ദഹനത്തിന് സഹായിക്കുന്ന ധാരാളം നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.ലൈക്കോപീൻ, സിട്രുലിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും തണ്ണിമത്തന്റെ തോടിൽ അടങ്ങിയിട്ടുണ്ട്. ചില തരം കാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഹൃദ്രോഗത്തിൽനിന്ന് സംരക്ഷിക്കാനും പേരുകേട്ടതാണ് ലൈക്കോപീൻ. സിട്രുലിൻ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here