ഉപ്പും പഞ്ചസാരയും പുകവലിയും കൂടിയാൽ പ്രശ്നം; വൃക്കയെ താറുമാറാക്കുന്ന ദുശ്ശീലങ്ങൾ

0

നമ്മുടെ ശരീരത്തിൽ പ്രത്യേകം പ്രവർത്തിക്കുന്ന ഒരു ഫിൽട്ടർ സംവിധാനമാണ് വൃക്കകൾ. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കുകയും മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വൃക്കകൾ പണിമുടക്കിയാൽ നമ്മുടെ ആരോഗ്യത്തെ അത് വളരെയധികം ബാധിക്കും. ഇന്ന് ലോക വൃക്ക ദിനം, വൃക്കയുടെ ആരോഗ്യത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആഗോളതലത്തിൽ മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്.

ജീവിത ശൈലിയിലെ മാറ്റവും അമിതവണ്ണവുമെല്ലാം വൃക്കയുടെ ആരോഗ്യത്തിന് വില്ലനാണ്. കൂടാതെ പാരമ്പര്യമായും വൃക്കരോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിനെതിരെ ജനങ്ങളിൽ കൃത്യമായ അവബോധം ഉണ്ടാക്കുകയെന്നതാണ് പ്രധാനം. ഭക്ഷണ രീതിയും കൃത്യമായ വ്യായാമവും നിങ്ങളെ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തും.

കൂടാതെ നിർജലീകരണം ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ കഴിക്കുന്ന വേദനസംഹാരികളും മരുന്നുകളും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും.

ഉപ്പും പഞ്ചസാരയും കൂടിയാൽ പ്രശ്നമാണ്

ഭക്ഷണത്തിൽ ഉപ്പ് അമിതമായാൽ അത് നിങ്ങളുടെ രക്തസമ്മദ്ദം കൂട്ടാൻ ഇടവരും. ശരീരത്തിൽ രക്തസമ്മർദ്ദം കൂടുന്നത് വൃക്കൾക്ക് ദോഷമാണ്. കൂടാതെ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവിലും നിയന്ത്രണം ഉണ്ടാകണം. പഞ്ചസാരയോ പഞ്ചസാര ചേര്‍ന്ന ഉല്‍പ്പന്നങ്ങളോ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ പ്രമേഹത്തിന് കാരണമാകും. അതുകൂടാതെ ശരീരഭാരം കൂടാനും ഇതിടവരുത്തും. ഇത് നിങ്ങളുടെ വൃക്കയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here