കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

0

മുംബൈ∙ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ഡോളറുമായുള്ള വിനിമയത്തിൽ രൂപ 12 പൈസ നേട്ടത്തോടെ 78.94 നിലവാരത്തിലെത്തി. സെൻസെക്സ് 111.01 പോയിന്റ് ഇടിഞ്ഞ് 52,907.93ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 28.20 പോയിന്റ് നഷ്ടത്തിൽ 15,752.05ലും ക്ലോസ് ചെയ്തു. പെട്രോളിയം കയറ്റുമതി തീരുവ വർധിപ്പിച്ചെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ  റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി 7.25% ഇടിവു നേരിട്ടു. യുഎസ്, ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ രൂപ 78.99 നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഇടയ്ക്ക് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 79.12 വരെ താഴ്ന്നിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here