വെസ്റ്റിൻഡീസിനെതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

0

മുംബൈ: വെസ്റ്റിൻഡീസിനെതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. വിരാട് കോഹ്‍ലിയേയും ജസ്പ്രീത് ബുംറയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിക്ക് മൂലം ഇംഗ്ലണ്ടിനെതിരായ രണ്ട് ഏകദിന മത്സരങ്ങളിൽ കോഹ്‍ലി കളിച്ചിരുന്നില്ല.
വെറ്ററൻ താരം ആർ.അശ്വിൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കെ.എൽ രാഹുലും കുൽദീപ് യാദവും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് അനുസരിച്ച് മാത്രാവും ഇവരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുക.

രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കെ.എൽ.രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ്അയ്യർ, ദിനേശ് കാർത്തിക്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, കെ.എൽ രാഹുൽ, കുൽദീപ് യാദവ് എന്നിവരാണ് ടീമംഗങ്ങൾ.
ജൂലൈ 22 മുതൽ ആഗസ്റ്റ് ഏഴ് വരെയാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടാവുക. നേരത്തെ ഏകദിന പരമ്പരക്കുളള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here