ക്ഷേത്രങ്ങളിലെ പൊട്ടിയ വിഗ്രഹങ്ങളും ബലിക്കല്ലും ഉപേക്ഷിച്ച നിലയിൽ

0

ആലപ്പുഴ : ക്ഷേത്രങ്ങളിലെ പൊട്ടിയ വിഗ്രഹങ്ങളും ബലിക്കല്ലും ഉപേക്ഷിച്ച നിലയിൽ. ആക്കനാട്ടുകര മാക്രിമട ബണ്ഡ് റോഡ്, മുപ്പത്തി മുക്ക് ഗുരുമന്ദിരത്തിന് സമീപം, ആക്കനാട്ടുകര കുളത്തിന് സമീപം എന്നിവിടങ്ങളിൽ നിന്നാണ് വിഗ്രഹങ്ങളും ബലിക്കല്ലുകളും കണ്ടത്തിയത്.

ബുധനാഴ്ച രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ഇവ കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. നാല് ബലിക്കല്ല്, അഞ്ചോളം വിഗ്രഹങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിഗ്രഹങ്ങളും ബലിക്കല്ലുകളും സ്റ്റേഷനിലേക്ക് മാറ്റി. പുനരുദ്ധാരണം നടക്കുന്ന ഏതെങ്കിലും ക്ഷേത്രത്തിൽ നിന്നും ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here