ഇംഗ്ലണ്ടിനെതിരെ ഓവലിൽനടന്ന ആദ്യ ഏകദിനത്തിൽ രോഹിത് ശർമ അടിച്ച സിക്സറിൽ പന്തുകൊണ്ട് പരിക്കേറ്റ പെണ്‍കുട്ടിയെ കാണാൻ താരം നേരിട്ടെത്തിയതായി റിപ്പോർട്ട്

0

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ഓവലിൽനടന്ന ആദ്യ ഏകദിനത്തിൽ രോഹിത് ശർമ അടിച്ച സിക്സറിൽ പന്തുകൊണ്ട് പരിക്കേറ്റ പെണ്‍കുട്ടിയെ കാണാൻ താരം നേരിട്ടെത്തിയതായി റിപ്പോർട്ട്. ഇംഗ്ലണ്ട് ടീം ആരാധകരുടെ ട്വിറ്റർ ഹാന്‍ഡിലായ ‘ഇംഗ്ലണ്ട് ബാർമി ആര്‍മി’യാണ് ഇക്കാര്യം അറിയിച്ചത്. ആറു വയസ്സുകാരിയായ മീരക്കാണ് പരിക്കേറ്റിരുന്നത്. ഇംഗ്ലണ്ട് ടീമിലെ ഫിസിയോമാർ ഉടന്‍ കുട്ടിക്കടുത്തേക്ക് ഓടിയെത്തി ചികിത്സ നൽകിയിരുന്നു. രോഹിത് കുട്ടിയുടെ അടുത്തെത്തി ആശ്വസിപ്പിക്കുകയും ചോക്ലേറ്റും ടെഡിബിയറും സമ്മാനിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here