വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ ചില വാക്കുകള്‍ പാർലമെന്‍റിൽ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് പുതിയ നടപടിയല്ലെന്ന് സ്പീക്കർ ഓം ബിര്‍ള.

0

വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ ചില വാക്കുകള്‍ പാർലമെന്‍റിൽ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് പുതിയ നടപടിയല്ലെന്ന് സ്പീക്കർ ഓം ബിര്‍ള. 1954 മുതൽ നിലവിലുള്ള ഒരു പാർലമെന്‍റ് നടപടിയാണിത്. അതിന്‍റെ പേരിൽ അനാരോഗ്യ ചർച്ചകൾ വേണ്ടെന്നും സ്പീക്കർ പറഞ്ഞു.

നേ​ര​ത്തേ ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ബു​ക്ക്‌​ലെ​റ്റി​ലാ​ണ് അ​സാ​ധാ​ര​ണ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്. അ​ഴി​മ​തി​ക്കാ​ര​ൻ എ​ന്ന വാ​ക്ക് ഇ​നി​മു​ത​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശ​ത്തി​ലു​ള്ള​ത്.

നാ​ട്യ​ക്കാ​ര​ന്‍, മ​ന്ദ​ബു​ദ്ധി, അ​രാ​ജ​ക​വാ​ദി, ശ​കു​നി, സ്വേ​ച്ഛാ​ധി​പ​തി, വി​നാ​ശ​പു​രു​ഷ​ന്‍, ഖാ​ലി​സ്ഥാ​നി, ഇ​ര​ട്ട വ്യ​ക്തി​ത്വം, ര​ക്തം കൊ​ണ്ട് ക​ളി​ക്കു​ന്നു, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ എ​ന്നി​ങ്ങ​നെ ഒ​രു​കൂ​ട്ടം വാ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ഇ​ത്ത​രം പ​ദ​ങ്ങ​ള്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​ത് രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്കും. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലോ​ക്‌​സ​ഭ​യ്ക്കും രാ​ജ്യ​സ​ഭ​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി. പാ​ര്‍​ല​മെ​ന്‍റി​ല്‍ വാ​ഗ്വാ​ദ​ത്തി​ന് മൂ​ര്‍​ച്ച​കൂ​ട്ടാ​ന്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കു​ക​ള്‍​ക്കാ​ണ് നി​രോ​ധ​നം. ഭ​ര​ണ​പ​ക്ഷ​ത്തി​ല്‍ നി​ന്നു​ള്ള സ​മ്മ​ര്‍​ദ്ദ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് നി​ര്‍​ദേ​ശ​മെ​ന്നാ​ണ് വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here