പെൺകുട്ടിയെ കാട്ടിലേക്ക് കൊണ്ടുപോയി ലൈം ഗികമായി പീഡിപ്പിച്ചു; ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

0

റാഞ്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ​ഗികമായി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. ഒൻപത് വയസുകാരിയുടെ വീട്ടിൽ സ്വകാര്യ ട്യൂഷൻ എടുക്കാറില്ല അധ്യാപകനാണ് കൊടും ക്രൂരത കാണിച്ചത്. പെൺകുട്ടിയെ വീടിനടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി പ്രതി ലൈം ​ഗികമായി പീഡിപ്പിക്കുകയായിരുന്നു.

ജാർഖണ്ഡിലെ ലാതേഹാറിൽ ബുധനാഴ്ചയായിരുന്നു സംഭവം. തിങ്കഴാള്ച പ്രതി പെൺകുട്ടിയെ വീടിനടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ പ്രതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പ്രദേശത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

കുട്ടി മാതാപിതാക്കളോട് പീഡന വിവരം വെെളിപ്പെടുതത്തിയതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here