ചാടിക്കടക്കാനും നീന്തിക്കടക്കാനും പറ്റാതെ പുത്തനമ്പലം റോഡ്

0

ശാസ്താംകോട്ട: കടമ്പനാട്, കുന്നത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ പുത്തനമ്പലം ഭാഗത്ത് എത്തിയാൽ റോഡിലൂടെ ചാടിക്കടക്കാനും പറ്റില്ല, നീന്തിക്കടക്കാനും പറ്റില്ല. രണ്ടും കൽപിച്ചിറങ്ങിയാൽ മുട്ടൊപ്പം ചളിയിൽ പുതയും. മാസങ്ങളായി തകർന്നു തരിപ്പണമായി കിടന്ന റോഡിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പരീക്ഷണമാണ് നാട്ടുകാർക്കും യാത്രക്കാർക്കും വിനയായത്.

കു​ന്ന​ത്തൂ​ർ നെ​ടി​യ​വി​ള-​വേ​മ്പ​നാ​ട്ട​ഴി​ക​ത്ത് റൂ​ട്ടി​ൽ പു​ത്ത​ന​മ്പ​ലം ജ​ങ്ഷ​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ കു​ഴി​ക​ളി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ണ്ണി​ട്ട് മൂ​ടി​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. മ​ഴ​ക്കാ​ല​മാ​ണെ​ന്ന ചി​ന്ത പോ​ലു​മി​ല്ലാ​തെ അ​ധി​കൃ​ത​ർ ന​ട​ത്തി​യ ന​വീ​ക​ര​ണം മൂ​ലം കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.
ഉ​ഴു​തു​മ​റി​ച്ച പാ​ടം പോ​ലെ പു​ത്ത​ന​മ്പ​ല​ത്തെ റോ​ഡ് മാ​റി​യ​തോ​ടെ ഈ ​ഗ്രാ​മം ത​ന്നെ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. സൈ​ക്കി​ൾ യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളി​ല​ട​ക്കം ച​ളി പു​ര​ളു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ പ​ല​പ്പോ​ഴും വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്.

ച​ളി​പ്പ​റ​മ്പാ​യ റോ​ഡി​ന്‍റെ പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും ക​ച്ച​വ​ട​ക്കാ​രു​ടെ​യും ദു​രി​തം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യി​ല്ല. അ​ടൂ​ർ, ഏ​നാ​ത്ത്, ക​ട​മ്പ​നാ​ട്, മ​ണ്ണ​ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ എ​ളു​പ്പ​മാ​ർ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പാ​ത കൂ​ടി​യാ​ണി​ത്. ഐ​വ​ർ​കാ​ല, പു​ത്ത​ന​മ്പ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലും മ​റ്റ് ഓ​ഫി​സു​ക​ളി​ലും സ്കൂ​ളി​ലും മ​റ്റു​മെ​ത്താ​നു​ള്ള മാ​ർ​ഗം കൂ​ടി​യാ​ണി​ത്.
സ​ദാ​സ​മ​യ​വും തി​ര​ക്കേ​റി​യ പാ​ത​യാ​യി​ട്ടും ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് രാ​ത്രി​യി​ലും പാ​റ​പ്പൊ​ടി​യും ടാ​ർ മി​ശ്രി​ത​വും എ​ത്തി​ച്ച് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​ത്തി​യ ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here