കുടുംബാരോഗ്യകേന്ദ്രത്തിൽ ജീവിതശൈലീ രോഗങ്ങളേടുതുൾപ്പെടെ ആവശ്യമായ മരുന്നുകൾ കിട്ടാനില്ലെന്ന് പരാതി

0

കൊല്ലം: തൃക്കരുവ കുടുംബാരോഗ്യകേന്ദ്രത്തിൽ ജീവിതശൈലീ രോഗങ്ങളേടുതുൾപ്പെടെ ആവശ്യമായ മരുന്നുകൾ കിട്ടാനില്ലെന്ന് പരാതി. വൈറൽ പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ സ്റ്റോക്കുണ്ടായിരുന്ന മരുന്നുകൾ തീർന്നു. ആശുപത്രിയിൽ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും മരുന്നിന്‍റെ ക്ഷാമം രൂക്ഷമാണ്. ഇതുമൂലം പ്രമേഹം ഉൾപ്പെടെ സ്ഥിരം മരുന്ന് വാങ്ങാനെത്തുന്ന വയോധികർ അടക്കമുള്ളവരാണ് ബുദ്ധിമുട്ടുന്നത്.

മു​മ്പ്​ ഒ.​പി​യി​ൽ 100 പേ​രാ​ണ് ചി​കി​ത്സ​ക്കെ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ 300ല​ധി​കം ഒ.​പി​യാ​ണ് ന​ട​ക്കു​ന്ന​ത്. മ​രു​ന്ന് ക്ഷാ​മം​മൂ​ലം പ​ല മ​രു​ന്നു​ക​ളും കു​റി​ച്ചു​ന​ൽ​കു​ക മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ ശ​രാ​ശ​രി ഓ​രോ കു​ട്ടി​ക്കും 300 മു​ത​ൽ 350 രൂ​പ വ​രെ ചെ​ല​വാ​കു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here