ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി 76 ശതമാനമായി ഉയർന്നു

0

മസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി 76 ശതമാനമായി ഉയർന്നു. ഈ വർഷത്തെ ആദ്യ പകുതിയിൽ 25.39 ബാരൽ എണ്ണയാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ ഇതേ കാലയളവിൽ 14.42 ബാരൽ ആയിരുന്നു കയറ്റുമതി.
ചൈനയിലേക്കാണ് ഒമാൻ കൂടുതൽ കയറ്റുമതി ചെയ്യുന്നത്. ഒമാൻ എണ്ണയുടെ 76 ശതമാനവും ഇവിടേക്കാണ് അയക്കുന്നത്. കഴിഞ്ഞ ആറുമാസത്തിൽ ചൈനയിലേക്കുള്ള കയറ്റുമതി 6.3 ശതമാനം വർധിച്ചു. ആകെ 123.1 ദശലക്ഷം ബാരൽ എണ്ണയാണ് 2022ന്‍റെ ആദ്യപകുതിയിൽ ചൈനയിലേക്ക് അയച്ചത്.

ഈ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഒ​മാ​നി​ലെ പ്ര​തി​ദി​ന ശ​രാ​ശ​രി എ​ണ്ണ ഉ​ൽ​പാ​ദ​നം 9.7 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ദി​വ​സേ​ന ഉ​ൽ​പാ​ദ​നം 1.05ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ആ​റു മാ​സ​ക്കാ​ല​ത്തെ മൊ​ത്തം എ​ണ്ണ ഉ​ൽ​പാ​ദ​നം 189.55ദ​ശ​ല​ക്ഷം ബാ​ര​ലാ​യും വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 172.84 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി​രു​ന്നു ഉ​ൽ​പാ​ദ​നം. മൊ​ത്തം അ​സം​സ്കൃ​ത എ​ണ്ണ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​നം 13.2 ശ​ത​മാ​ന​മാ​യാ​ണ്​ ആ​ദ്യ ആ​റു​മാ​സ​ത്തി​ൽ കൂ​ടി​യ​ത്. 2022ന്‍റെ ആ​ദ്യ​പ​കു​തി​യി​ൽ 150.47 ബാ​ര​ലാ​യി​രു​ന്നു അ​സം​സ്കൃ​ത എ​ണ്ണ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മൊ​ത്തം ഉ​ൽ​പാ​ദ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 132.92 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി​രു​ന്നു. രാ​ജ്യ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ണ്ണ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഉ​ൽ​പാ​ദ​നം വ​ർ​ധി​ക്കു​മെ​ന്ന് നേ​ര​ത്തേ ഊ​ർ​ജ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ടു​ത്ത ര​ണ്ട് മൂ​ന്ന് വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് പ്ര​തി​ദി​ന എ​ണ്ണ ഉ​ൽ​പാ​ദ​നം 50,000 ബാ​ര​ൽ മു​ത​ൽ ഒ​രു ല​ക്ഷം ബാ​ര​ൽ​വ​രെ വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ മൊ​ത്തം എ​ണ്ണ ക​യ​റ്റു​മ​തി 16.2 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 162.4 ദ​ശ​ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യാ​ണ് ക​യ​റ്റി അ​യ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 139 ദ​ശ​ല​ക്ഷം ബാ​ര​ൽ എ​ണ്ണ ക​യ​റ്റി അ​യ​ച്ചി​രു​ന്നു. 2020 നെ ​അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം 0.7 ശ​ത​മാ​നം ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here