മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച സിനിമാ-സീരിയൽ നടിയും സുഹൃത്തും പിടിയിൽ

0

കൊച്ചി: മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച സിനിമാ-സീരിയൽ നടിയും സുഹൃത്തും പിടിയിൽ. നടി അശ്വതി ബാബു (26), സുഹൃത്ത് നൗഫൽ എന്നിവരാണ് പിടിയിലായത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ ഇ​വ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. കു​സാ​റ്റ് ജം​ഗ്ഷ​ൻ മു​ത​ൽ തൃ​ക്കാ​ക്ക​രെ വ​രെ​യാ​യി​രു​ന്നു ഇ​വ​ർ അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്.

കു​സാ​റ്റ് സി​ഗ്ന​നി​ൽ വാ​ഹ​നം മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ത്ത് അ​ഭ്യാ​സം കാ​ണി​ച്ച​തോ​ടെ​യാ​ണ് ഇ​വ​രെ നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ച​ത്. സി​ഗ്ന​ലി​ൽ നി​ന്നും കാ​ർ എ​ടു​ത്ത​പ്പോ​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. തു​ട​ർ​ന്ന് നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.

ഇ​ത് ക​ണ്ട ഒ​രാ​ൾ ഇ​വ​രെ പി​ന്തു​ട​ർ​ന്ന് കാ​റി​ന് വ​ട്ടം​വെ​ച്ച് ത​ട​ഞ്ഞു നി​ർ​ത്തി. എ​ന്നാ​ൽ ഇ​വ​ർ റോ​ഡി​ന് പു​റ​ത്തു​കൂ​ടി വാ​ഹ​ന​വു​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​റി​ന്‍റെ ട​യ​ർ​പൊ​ട്ടി. ഇ​തോ​ടെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഇ​വ​ർ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നൗ​ഫ​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

Leave a Reply