ശബരിമല ശ്രീകോവില്‍ ചോര്‍ച്ച 45 ദിവസത്തിനകം പരിഹരിക്കും: ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌

0

തിരുവനന്തപുരം: സ്വര്‍ണം പൊതിഞ്ഞ ശബരിമലക്ഷേത്ര ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ചയ്‌ക്ക്‌ 45 ദിവസത്തിനകം പരിഹാരം കാണുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. അനന്തഗോപന്‍.
ചോര്‍ച്ചയുടെ വ്യാപ്‌തി മനസിലാക്കാന്‍ ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ അടുത്ത മൂന്നിന്‌ ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഇളക്കി പരിശോധന നടത്തും. ചോര്‍ച്ച മാറ്റാന്‍ ആവശ്യമായ സ്വര്‍ണം, പണികള്‍ എന്നിവയ്‌ക്ക്‌ ആവശ്യമായ ചെലവ്‌ ബോര്‍ഡ്‌ വഹിക്കും.
ശ്രീകോവില്‍ മേല്‍ക്കൂരയ്‌ക്കു പുറത്ത്‌, ഭക്‌തര്‍ ദര്‍ശനം നടത്തുന്നതിന്‌ ഇടതുഭാഗത്തെ മൂലയിലാണ്‌ ചോര്‍ച്ച. മേല്‍ക്കൂര പരിശോധനയ്‌ക്കുള്ള അനുജ്‌ഞ ഭഗവാനില്‍നിന്നും ക്ഷേത്ര തന്ത്രിയില്‍നിന്നും വാങ്ങി.
ചോര്‍ച്ച പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനുള്ള ബോര്‍ഡിന്റെ ഉത്തരവ്‌ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ എന്‍ജിനിയര്‍, ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍ എന്നിവര്‍ക്ക്‌ നല്‍കുമെന്നും അനന്തഗോപന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here