കേരള ബ്ലാസ്റ്റേഴ്‌സ് താരം ആഡ്രിയാന്‍ ലൂണയുടെ മകള്‍ അന്തരിച്ചു

0

 
മോണ്ടെവീഡിയോ: കേരള ബ്ലാസ്റ്റേഴ്‌സ് താരം ആഡ്രിയാന്‍ ലൂണയുടെ മകള്‍ അന്തരിച്ചു. ആറു വയസ്സുള്ള മകള്‍ ജൂലിയെറ്റ ഏപ്രില്‍ ഒമ്പതിനാണ് മരിച്ചത്. ആഡ്രിയാന്‍ ലൂണ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമം വഴി അറിയിച്ചത്. 

മകളുടെ മരണത്തെത്തുടര്‍ന്നുള്ള കടുത്ത മാനസിക വേദനയിലാണ് താനും കുടുംബവും. സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലൂണ കുറിപ്പില്‍ പറയുന്നു. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ജനിതക രോഗമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here