കുവൈത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ആകെ 620 ആത്മഹത്യാ കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതില്‍ 342 ആത്മഹത്യാ കേസുകളും ഇന്ത്യക്കാരുടേതാണ്. അതായത് 2015 നവംബര്‍ മുതല്‍ 2021 വരെയുള്ള കാലയളവില്‍ 55 ശതമാനവും ആത്മഹത്യാ കേസുകള്‍ ഇന്ത്യക്കാരുടേതാണ്. ആകെ 54 ആത്മഹത്യാ കേസുകള്‍ കുവൈത്തികളുടേതും 53 എണ്ണം ബംഗ്ലാദേശികളുടേതുമാണ്. യുവാക്കളാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നത്. ആകെ ആത്മഹത്യ ചെയ്തതില്‍ 60 ശതമാനം 19-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആത്മഹത്യ നിരക്കില്‍ 50 ശതമാനം വര്‍ധനവുണ്ട്. ആത്മഹത്യാശ്രമങ്ങളും രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട വിദേശികളെ നാടുകടത്തുകയാണ് ചെയ്യുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here