ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്ത് രവീന്ദ്ര ജഡേജ

0

സതാംപ്ടണ്‍: ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്ത് രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ 2021, 2022 സീസണിലെ പോസ്റ്റുകളാണ് ജഡേജ നീക്കം ചെയ്തതായി ആരാധകര്‍ കണ്ടെത്തിയത്. ഇതോടെ ചെന്നൈ ടീമും ജഡേജയും അത്ര നല്ല രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകളുമെത്തി.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്തത് ജഡേജയുടെ വ്യക്തിപരമായ കാര്യമാണെന്നും ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നും ചെന്നൈ ടീം പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകസ്ഥാനം ധോണിയില്‍ നിന്ന് ജഡേജ ഏറ്റെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here