തെക്കൻ ഇറാനിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ അഞ്ച് പേർ മരിച്ചു

0

ടെഹ്റാൻ: തെക്കൻ ഇറാനിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ അഞ്ച് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. റിക്ടർസ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്‍റെ പ്രകമ്പനം ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു.

ഹോ​ർ​മോ​സ്ഗ​ൻ പ്ര​വി​ശ്യ​യി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ബ​ന്ദ​ർ അ​ബ്ബാ​സി​ന് 100 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റാ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. സ​യേ ഖോ​സ്റ്റ് ഗ്രാ​മ​ത്തി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത്. ഹോ​ർ​മോ​സ്ഗ​ൻ പ്ര​വി​ശ്യ​യി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ലും ഭൂ​ക​മ്പം ഉ​ണ്ടാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here