വീട്ടമ്മയ്ക്ക് 3,419 കോടി രൂപയുടെ കറണ്ട് ബില്ല്

0

മധ്യപ്രദേശിലെ ഗ്വാളിയാര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് 3,419 കോടി രൂപയുടെ കറണ്ട് ബില്ല്. തുക കണ്ട ഞെട്ടിയ വീട്ടമ്മയുടെ ഭര്‍തൃപിതാവ് ബോധരഹിതനായി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തു‌‌​ട​ർ​ന്ന് കു​ടും​ബം അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​തോ​ടെ, മാ​നു​ഷി​ക​മാ​യി സം​ഭ​വി​ച്ച അ​ബ​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ച്ച് 1,300 രൂ​പ​യു​ടെ ശരിയായ ബി​ല്ല് ഇ​വ​ർ​ക്ക് ന​ൽ​കി. ഗ്വാ​ളി​യാ​ർ ന​ഗ​ര​ത്തി​ലെ ശി​വ് വി​ഹാ​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഗു​പ്ത കു​ടും​ബ​ത്തി​നാ​ണ് കൈ​പ്പി​ഴ​യെ തു​ട​ർ​ന്ന് 3,419 കോ​ടി രൂ​പ​യു​ടെ ക​റ​ണ്ട് ബി​ല്ല് ല​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply