കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

0

കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡ്വസൈറി ബോർഡിന്‍റേതാണ് നടപടി. 2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീൽ പരിഗണിച്ചാണ് നടപടി.

2017 ന് ​ശേ​ഷം അ​ർ​ജു​നെ​തി​രെ മ​റ്റ് കേ​സു​ക​ളി​ല്ലെ​ന്നും ക​സ്റ്റം​സ് കേ​സ് കാ​പ്പ​യു​ടെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ കേ​സി​ന് പു​റ​മേ അ​ടി​പി​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് ആ​റ് മാ​സ​ത്തേ​ക്ക് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ ശി​പാ​ർ​ശ സ്വീ​ക​രി​ച്ചാ​ണ് റേ​ഞ്ച് ഡി​ഐ​ജി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

Leave a Reply