ബി.എം.സി ശ്രാവണമഹോത്സവം സെപ്റ്റംബർ ഒന്നു മുതൽ

0

മനാമ: ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന ശ്രാവണമഹോത്സവം സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. 21 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ബി.എം.സി ഓഡിറ്റോറിയത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും അരങ്ങേറുമെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈനിലെ വിവിധ സംഘടനകളുമായി സംയുക്തമായാണ് ശ്രാവണ മഹോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ മ്യൂസിക് നൈറ്റ് ഉണ്ടാകും. പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ഡോ. പി.വി. ചെറിയാൻ, ജനറൽ കൺവീനറായി പ്രവീഷ് പ്രസന്നൻ, ജോ. കൺവീനറായി അൻവർ നിലമ്പൂർ എന്നിവരെ തെരഞ്ഞെടുത്തു.

കഴിഞ്ഞ വർഷവും ബഹ്റൈനിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് ഓണാഘോഷം നടത്തിയിരുന്നു. ആഘോഷത്തോടനുബന്ധിച്ച് 1000ത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ നൽകുമെന്ന് ഡോ. പി.വി. ചെറിയാൻ പറഞ്ഞു. ഇരുനൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണസദ്യക്കായി മികച്ച സൗകര്യങ്ങളും ഒരുക്കുന്നതായും ജനറൽ കൺവീനർ പ്രവീഷ് പ്രസന്നൻ, ജോ. കൺവീനർ അൻവർ നിലമ്പൂർ എന്നിവർ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here