ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരേ കർശന നടപടി എടുക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജു മോട്ടോർ വാഹന വകുപ്പിനു നിർദേശം നൽകി

0

പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള റേ​സ് ട്രാ​ക്കി​ൽ ന​ട​ത്തേ​ണ്ട മോ​ട്ടോ​ർ റേ​സ് സാ​ധാ​ര​ണ റോ​ഡി​ൽ ന​ട​ത്തി യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​രി​ക്കു​ന്ന​ത് അ​ടു​ത്ത കാ ​ല​ത്ത് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ചെ​റു​പ്പ​ക്കാ​രു​ടെ അ​പ​ക്വ​മാ​യ ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ റേ​സ്’ എ​ന്ന പേ​രി​ലു​ള്ള ക​ർ​ശ​ന പ ​രി​ശോ​ധ​ന ഇ​ന്നു​തു​ട​ങ്ങും.

രൂ​പ​മാ​റ്റം വ​രു​ത്തി​യും അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നും ഓ​ടി​ക്കു​ന്ന ആ​ളി​ന്‍റെ ലൈ​സ ൻ​സും റ​ദ്ദാ​ക്കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യും. പ​രി​ശോ​ധ​നാ വേ​ള​യി​ൽ നി​ർ​ത്താ​തെ പോ​കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളു​ടെ വി​ലാ​സ​ത്തി​ലെ​ത്തി പി​ഴ ഈ​ടാ​ക്കാ​നും നി​ർ​ദേ​ശി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here