ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയാറ് വയസുകാരന് 81 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

0

തൊടുപുഴ: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയാറ് വയസുകാരന് 81 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കഞ്ഞിക്കുഴി സ്വദേശിയെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് 81 വ​ര്‍​ഷ​ത്തെ ത​ട​വ്. എ​ന്നാ​ൽ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ഉ​യ​ർ​ന്ന ശി​ക്ഷ​യാ​യ 30 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. മൂ​ന്നാം ക്ലാ​സ് മു​ത​ൽ പെ​ണ്‍​കു​ട്ടി​യെ പ്ര​തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​യി​ൽ​നി​ന്ന് ഇ​ടാ​ക്കു​ന്ന പി​ഴ​ത്തു​ക​യ്ക്കു പു​റ​മെ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ര​ണ്ടു​ല​ക്ഷം രൂ​പ​യും പെ​ണ്‍​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here