മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേര്‍ന്ന് തല്ലിക്കൊന്നു

0

എല്‍ സാല്‍വദോര്‍: മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേര്‍ന്ന് തല്ലിക്കൊന്നു. എല്‍ സാല്‍വദോറിലാണ് സംഭവം. ഹോസെ അര്‍ണാള്‍ഡോ അനയ എന്ന 63 കാരന്‍ റഫറിയാണ് കൊല്ലപ്പെട്ടത്.

സാന്‍ സാല്‍വദോറിലെ മിറാമോണ്ട് ടൊളൂക്ക സ്‌റ്റേഡിയത്തില്‍ നടന്ന പ്രാദേശികമത്സരം നിയന്ത്രിക്കുന്നതിനിടെയാണ് റഫറിയെ ആരാധകരും കളിക്കാരും കയ്യേറ്റം ചെയ്തത്. ആന്തരിക അവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റ അര്‍ണാള്‍ഡോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

20 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള റഫറിയാണ് അര്‍ണാള്‍ഡോ. രണ്ടാം മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത് ചുവപ്പുകാര്‍ഡ് കാണിച്ച റഫറിയെ കളിക്കാര്‍ കയ്യേറ്റം ചെയ്തു. ഇതുകണ്ട ആരാധകരും ഗ്രൗണ്ടിലെത്തി റഫറിയെ തല്ലി.
ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് അര്‍ണാള്‍ഡോയെ സക്കാമില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദ മിററാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here