റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ഇപ്പോൾ കഴിയുന്ന ജയിലിൽനിന്ന് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി

0

ലണ്ടൻ ∙ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ഇപ്പോൾ കഴിയുന്ന ജയിലിൽനിന്ന് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. മോസ്കോയിൽ നിന്ന് 119 കിലോമീറ്റർ പോക്രോവിലെ ജയിലിൽ എത്തിയ നവൽനിയുടെ അഭിഭാഷകനോടാണ് ഈ വിവരം അറിയിച്ചത്. എവിടേക്കാണു മാറ്റിയതെന്നു വെളിപ്പെടുത്തിയിട്ടില്ല. പതിനൊന്നര വർഷം തടവിനു ശിക്ഷിക്കപ്പെട്ട നവൽനി, കഴിഞ്ഞ മാസം വിഡിയോ ലിങ്ക് വഴി റഷ്യൻ കോടതിയിൽ ഹാജരാക്കിയപ്പോൾ പുട്ടിന്റെ യുക്രെയ്ൻ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here