പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

0

കാസര്‍കോട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ട്രാക്ക് മാറി ഗുഡ്സ് ട്രെയിൽ നിർത്തി ലോക്കോ പൈലറ്റ് പോയി. ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ് ഫോമിലാണ് ചരക്ക് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ പാസഞ്ചർ ട്രെയിനുകൾക്ക് ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്താൻ കഴിയാതെ വന്നു.

ട്രെയിൻ കയറാൻ എത്തിയ യാത്രക്കാരും ആശയക്കുഴപ്പത്തിലായി.ഇതോടെ ട്രെയിനുകൾ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് എത്തുക എന്ന് അധികൃതർ അറിയിച്ചു.ഡ്യൂട്ടി സമയം കഴിഞ്ഞതിനെ തുടർന്ന് ലോക്കോ പൈലറ്റ് പോവുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ട്രാക്ക് മാറി ചരക്ക് ട്രെയിൻ നിർത്തിയിട്ടതിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. രാവിലെയായിട്ടും ട്രെയിൻ ഇവിടെ നിന്നും നീക്കിയിട്ടില്ല.

Leave a Reply