രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ബലാത്സംഗ അതിജീവിത അറസ്റ്റിലായി

0

ഇന്‍ഡോര്‍: രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ബലാത്സംഗ അതിജീവിത അറസ്റ്റിലായി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി അറസ്റ്റിലായിരിക്കുന്നത്. കടുത്ത ദാരിദ്രമാണെന്നും കുട്ടിയെ നോക്കാന്‍ തനിക്കാവില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. ഇതിനുപിന്നാലെ ഗര്‍ഭിണിയാവുകയും രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടില്‍ ദാരിദ്രമാണെന്നും വിവാഹം കഴിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. വിവാഹത്തിനായി നിരന്തരം നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടി കൂടുതല്‍ നിരാശയിലായി. ആരുമറിയാതെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായതിന് ശേഷമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. പിന്നീട് പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here