വൃദ്ധപിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം

0

വൃദ്ധപിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. ചൗള നഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് മര്‍ദ്ദിച്ചത്. പിതാവിനെ വലിച്ച് നിലത്തിട്ട് ചവിട്ടി.

ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യലഹരിയില്‍ കുടുംബ വീട്ടില്‍ എത്തിയാണ് മാര്‍ട്ടിന്‍ അതിക്രമം നടത്തിയത്. വീട്ടുപകരണങ്ങള്‍ പുറത്തേക്ക് എറിഞ്ഞു നശിപ്പിച്ചു.

ഇയാള്‍ മുന്‍പും മദ്യലഹരിയില്‍ പിതാവിനെ ഉപദ്രവിച്ചിരുന്നു. കുടുംബ വീട്ടിലെത്തി ഉപദ്രവിച്ചതോടെ വീട്ടുകാരാണ് ദൃശ്യം പകര്‍ത്തി പോലീസിന് കൈമാറിയത്.

പേരാവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകാതെ കോടതിയില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here