ഭർത്താവിനെ കെട്ടിയിട്ട് ഗർഭിണിയായ സ്ത്രീയെ അഞ്ചുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി

0

ഭർത്താവിനെ കെട്ടിയിട്ട് ഗർഭിണിയായ സ്ത്രീയെ അഞ്ചുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. പഞ്ചാബ് പ്രവിശ്യയിലെ ഝലം നഗരത്തിലാണ് ഗർഭിണി ക്രൂര പീഡനത്തിന് ഇരയായത്.

വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയുടെ ഭർത്താവിനെ അടിച്ചവശനാക്കി കെട്ടിയിടുകയായിരുന്നു. ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായ യുവതി സംഭവത്തിനു ശേഷം സ്വയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. യുവതിയുടെ രക്ത സാമ്പിളുകളടക്കം ലാഹോറിലേക്ക് വിദഗ്ദ പരിശോധനയ്ക്കായി അയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here