‘സംസ്കാർ ഭാരതി’യുടെ സ്ഥാപക നേതാവും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ പത്മശ്രീ ബാബാ യോഗേന്ദ്ര അന്തരിച്ചു

0

ലക്നൗ ∙ ആർഎസ്എസിന്റെ സാംസ്കാരിക സംഘടനയായ ‘സംസ്കാർ ഭാരതി’യുടെ സ്ഥാപക നേതാവും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ പത്മശ്രീ ബാബാ യോഗേന്ദ്ര (98) അന്തരിച്ചു. സംസ്കാരം നടത്തി.
ഉത്തർപ്രദേശിലെ ബസ്തിയിൽ ജനിച്ച യോഗേന്ദ്ര 1945ലാണ് ആർഎസ്എസ് പ്രചാരകനായത്. ഇന്ത്യൻ ലളിതകലയുടെയും സംസ്കാരത്തിന്റെയും പ്രോത്സാഹനത്തിനായി 1981ൽ നാനാജി ദേശ്മുഖ്, മാധവ് റാവു ദേവാലേ തുടങ്ങിയവരുമായി ചേർന്ന് സംസ്കാർ ഭാരതി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ചിത്ര, ശിൽപ കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും സംഘടനയുടെ കീഴിൽ അണിനിരത്താൻ കഴിഞ്ഞതോടെ 1200ലേറെ ശാഖകളുള്ള വലിയ പ്രസ്ഥാനമായി മാറി. ദീർഘകാലം സംഘടനയുടെ ദേശീയ സെക്രട്ടറിയായിരുന്നു, യോഗേന്ദ്ര.

LEAVE A REPLY

Please enter your comment!
Please enter your name here