അഫ്ഗാനിസ്ഥാനിലെ കബാളില്‍ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്‌ഐഎസഎ

0

അഫ്ഗാനിസ്ഥാനിലെ കബാളില്‍ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്‌ഐഎസഎ. നബിയെ അപമാനിച്ചതിന് എതിരെയുളള പ്രതികാരമാണ് ആക്രമണമെന്നാണ് ഐഎസ്‌ഐഎസഎ വെബ്‌സ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.

ഹിന്ദുക്കളെയും സിഖുകളെയും അവരുടെ സംരക്ഷകരെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഒപ്പം തങ്ങളുടെ പ്രവര്‍ത്തകര്‍ ഗുരുദ്വാരയില്‍ നുഴഞ്ഞു കയറി കാവല്‍ക്കാരനെ കൊന്നതിനുശേഷം മെഷിന്‍ ഗണ്ണും ഗ്രനേഡും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നും സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച നടന്ന ആക്രമണത്തില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. സ്ഥിതിഗതികള്‍ പഠിച്ചുവിലയിരുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here