അറവുശാലയിൽ വിൽപ്പന നടത്തിയ മാംസത്തിൽ പുഴുക്കളെ കണ്ടെത്തി

0

തൃശൂർ: അറവുശാലയിൽ വിൽപ്പന നടത്തിയ മാംസത്തിൽ പുഴുക്കളെ കണ്ടെത്തി. തൃശൂർ പന്നിത്തടത്തുള്ള അറവുശാലയിൽനിന്ന് പോത്തിറച്ചി വാങ്ങിയ ഒരാൾക്കാണ് പുഴുക്കളെ കിട്ടിയത്.

വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പഴകിയ പത്ത് കിലോ പോത്തിറച്ചി കണ്ടെത്തി. ഭക്ഷ്യ സാമ്പിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയും ചെയ്തു.

കട പൂട്ടാൻ നിർദേശം നൽകിയ പോലീസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കട തുറക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്നും നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here