ഉത്തര്‍പ്രദേശില്‍ നബി വിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ച നടപടി നിയമപരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

0

ഉത്തര്‍പ്രദേശില്‍ നബി വിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ച നടപടി നിയമപരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൊളിക്കല്‍ നടപടികള്‍ക്ക് പ്രതിഷേധവുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

പ്രതിഷേധക്കാരുടെ വീടുകള്‍ ലക്ഷ്യം വച്ച് പൊളിക്കല്‍ നടപടികള്‍ നടക്കുന്നെന്നാരോപിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ വിശദീകരണം. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള പതിവ് നടപടിയായാണ് കെട്ടിടം പൊളിച്ചത്. പൊളിക്കല്‍ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം പൊളിച്ച നടപടിയെ പ്രതിഷേധവുമായി ബന്ധിപ്പിക്കുന്ന നടപടി ആസൂത്രിതമാണെന്നു സര്‍ക്കാര്‍ ആരോപിച്ചു. ഹര്‍ജിക്കാരന് നോട്ടീസ് നല്‍കി ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

നബിവിരുദ്ധ പരാമര്‍ശത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ കഴിഞ്ഞ ജൂണ്‍ 16ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ അനധികൃതമായി പൊളിച്ചുനീക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് ഉലമ ഇ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. പൊളിച്ചു നീക്കല്‍ നിയമപരമായിരിക്കണമെന്നും പ്രതികാരനടപടിയായി വീടുകള്‍ പൊളിച്ചുനീക്കരുതെന്നും കോടതി പറഞ്ഞു. അതേസമയം പ്രതിഷേധക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കുന്ന സര്‍ക്കാര്‍ നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here